obituary

ഷാസ് സി വി രാജു നിര്യാതനായി

മുണ്ടക്കയം :മുണ്ടക്കയം 31ആം മൈൽ ചാമപ്പാറ ഷാസ് സി വി രാജു (74) (റിട്ടയർഡ് കെഎസ് ആർ റ്റി സി ഡ്രൈവർ ) നിര്യാതനായി. സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കുപ്പക്കയം പാട്ടത്തിൽ സതിയമ്മ മക്കൾ മഞ്ജു രാജു, മജു രാജു, മായ രാജു മരുമക്കൾ:രാജി മജു, സുരേഷ്.

pala

പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ക്യാൻസർ സെൻ്ററിന് 2.45 കോടി അനുവദിച്ചു :ജോസ് കെ മാണി

കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കാന്‍സര്‍ ചികിത്സ സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു. ലോക കാന്‍സര്‍ ദിന സന്ദേശമായ ക്ലോസ് ദ കെയര്‍ ഗ്യാപ്പ് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി വീകേന്ദ്രീകൃത കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണ് പാലാ ജനറല്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ Read More…

erattupetta

KPSTA ഈരാറ്റുപേട്ട ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ഈരാറ്റുപേട്ട: കെ പി എസ് ടി എ ഈരാറ്റുപേട്ട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. കോട്ടയം റവന്യൂ ജില്ലാ പ്രസിഡന്റ് ശ്രീ.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്നേഹ സ്പർശം എന്ന പേരിൽ കെ.പി. എസ് ടി.എ. അംഗങ്ങളായ അധ്യാപകരിൽ നിന്നും സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ അന്തേവാസികൾക്ക് വിതരണം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ശ്രീ. പ്രിൻസ് അലക്സ്, സെക്രട്ടറി ശ്രീ. ജോബി ജോസഫ് , ട്രഷറർ ശ്രീ. ദീപു സെബാസ്റ്റ്യൻ, ഭാരവാഹികളായ Read More…

kanjirappalli

കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ അനുസ്മരണ പരിപാടികൾ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി പി എ ഷമീർ ഉദ്ഘാടനം ചെയ്തു. നല്ല ഇടയൻ ആശ്രമം മദർ സുപ്പീരിയർ സിസ്റ്റർ ആൻസിറ്റ് എസ് എ ബി എസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് Read More…

poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ജോസഫ് തെള്ളിയിൽ സ്മാരക പഞ്ചായത്ത് ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 53 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ലൈബ്രറിയും, റീഡിംഗ് റൂമും പുതുതായി ആരംഭിക്കുന്ന കരിയർ ഗൈഡൻസ് സെൻ്ററും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കോംപ്ലക്‌സിലെ താഴത്തെ നിലയിലേയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ജോസഫ് തെള്ളിയിൽ സ്മാരക ലൈബ്രറി റീഡിംഗ് റൂമും, കരിയർ ഗൈഡൻസ് സെൻ്ററും മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അനിൽകുമാർ Read More…

pala

പാലായിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ആചരിച്ചു

പാലാ: കോൺഗ്രസ് പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം വാർഷിക അനുസ്മരണവും പുഷ്പർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്‌ നേതാക്കളായ അഡ്വ. ആർ മനോജ്, അഡ്വ. സന്തോഷ്‌ മണർകാട്, സതീഷ് ചൊള്ളാനി, ഷോജി ഗോപി, സാബു എബ്രഹാം, രാഹുൽ പി.എൻ.ആർ, വി സി പ്രിൻസ്, ടോണി തൈപ്പറമ്പിൽ,എ എസ് തോമസ്, വിജയകുമാർ തിരുവോണം,കിരൺ മാത്യു, നിബിൻ ടി Read More…

teekoy

ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പ്പാർച്ചനയും നടത്തി

തീക്കോയി : തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമഠം, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി ജെയിംസ്, മുൻ മണ്ഡലം പ്രസിഡൻ്റ് എം. ഐ. ബേബി, അഡ്വ : വി. ജെ ജോസ്, ജെബിൻ മേക്കാട്ട്, എം.എ ജോസഫ്, ജോയി പൊട്ടനാനി, കെ.കെ. നിസ്സാർ, എ.ജെ. ജോർജ്, റ്റി.ഡി. ജോർജ് മാജി തോമസ് ഓമന ഗോപാലൻ, സിറിൾ താഴത്തുപറമ്പിൽ, റെജി റ്റി.എസ്, സിയാദ് ശാസ്താംക്കുന്നേൽ, ബിജു Read More…

kunnonni

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി

കുന്നോന്നി: കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൻ്റെ ഒന്നാം വാർഷികം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9.15 ന് കുന്നോന്നി രാജീവ് ഗാന്ധി ക്ളബിൽ വച്ച് ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. പ്രസ്തുത ചടങ്ങിൽ എ എം ജോസഫ് ആരംപുളിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. DCC മെംബർ ജോർജ് സെബാസ്റ്റ്യൻ, വാർഡ് പ്രസിഡൻ്റ് ജോ ജോ വാളിപ്ലാക്കൽ, മേരി മുതലക്കുഴിയിൽ, ഡെന്നി പുല്ലാട്ട്, വി.ഡി ചാക്കോ Read More…

weather

അതിശക്തമായ മഴ തുടരും; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതിശക്തമായ മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം Read More…

general

വേലത്തുശ്ശേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

വേലത്തുശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വേലത്തുശ്ശേരി ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ്‌ ബേബി മുത്തനാട്ട്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസ്, റിജോമോൻ വടക്കേകാഞ്ഞമല, ജിന്നി പുതിയാപറമ്പിൽ,ബിജു നെടുങ്ങനാൽ,ജോയി നീറനാനിയിൽ, സ്റ്റില്ലു വാഴയിൽ,ടോം കുന്നയ്ക്കാട്ട്,ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ഔസേപ്പച്ചൻ വരിക്കാനിക്കൽ, ജെയ്സ്‌ കളത്തൂർ, ജോജി വാളിപ്ലാക്കൽ,നൈജു നെടുങ്ങനാൽ തുടങ്ങിയവർ നേതൃത്വം നൽകി.