അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ ബി.കോം കോഴ്‌സിനൊപ്പം ആരംഭിക്കുന്ന എ സി സി എ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കു മുള്ള ഓറിയൻ്റെഷൻ പ്രോഗ്രാം 27 ന് ഉച്ചകഴിഞ്ഞ് 2 ന് സെൽഫ് ഫിനാൻസ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കും. ലോകത്തെ 150 ഓളം രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ട അക്കൗണ്ടിംഗ് യോഗ്യതയായ എ സി സി എ കോഴ്സ് ഈ മേഖലയിലെ മുൻ നിര സ്ഥാപനമായ ഐ.എസ്.ഡി.സി ലേണിംഗുമായി ചേര്‍ന്ന് 9 പേപ്പര്‍ വരെ എക്‌സംഷനോടെയാണ് Read More…
Month: July 2025
ഏഴാമത്തെ സ്നേഹവീടിന്റെ താക്കോൽ കൈമാറി
മേലുകാവ് :മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഏഴാമത്തെ വീടിന്റെ താക്കോൽ സമർപ്പണം ഇടമറുകിൽ പ്രിൻസിപ്പാൾ ഡോ.ജി എസ് ഗിരീഷ് കുമാർ, കോളേജ് ബർസാർ റവ.സൈമൺ പി ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു. കലാലയങ്ങൾ സമൂഹത്തിന് കൈത്താങ്ങായി മാറുന്നത് എങ്ങനെയാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഹെൻറി ബേക്കർ കോളേജ് പൂർത്തിയാക്കിയ ഈ സ്നേഹ ഭവനം എന്ന് പ്രിൻസിപ്പാൾ സൂചിപ്പിച്ചു. Read More…
പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണം : അഡ്വ. മോൻസ് ജോസഫ് എം.എൽ.എ
കോട്ടയം : എസ്എസ്എൽസി കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടിയ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭ്യമാക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷന് സീറ്റുകൾ / ബാച്ചുകൾ ഇല്ലാതെ വന്നിരിക്കുന്ന ഈ അവസരത്തിൽ പ്രതിപക്ഷം തുടക്കംമുതൽ ആവശ്യപ്പെട്ട സ്കൂളുകളിൽ അധിക സീറ്റ് Read More…
പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
ഈരാറ്റുപേട്ട- കടുവാമുഴി പി എം എസ് എ പി ടി എം എൽ പി സ്കൂളിൽ ഹരിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളായ ശ്രീ നാസർ വെള്ളൂ പറമ്പിൽ, ശ്രീ.പി എഫ് ഷഫീക്ക്,ശ്രീ.കെ. എച്ച് ലത്തീഫ്, പി. കെ നസീർ എന്നിവർ പങ്കാളികളായി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ ചേർന്ന് സ്കൂൾ ബാഗുകൾ ഏറ്റുവാങ്ങി.
പൂഞ്ഞാർ എസ് എം വി സ്കൂളിൽ ഷിബു തെക്കേമറ്റത്തെ ആദരിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ ജീവകാരുണ്യ പ്രവർത്തകനും 36 വർഷം കൊണ്ട് 124 പേർക്കായി 56 ലിറ്റർ രക്തം നൽകി രക്തദാന രംഗത്ത് മറ്റുള്ളവർക്ക് മാതൃകയുമായ ഷിബു തെക്കേമറ്റത്തെ ആദരിച്ചു. പ്രിൻസിപ്പൽ ജയശ്രീ ആർ ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പി റ്റി എ പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്യുകയും ഷിബു തെക്കേമറ്റെത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ്, മേലുകാവ് ഹെൻട്രി ബേക്കർ Read More…
പാലാ ബൈപാസ്: അരുണാപുരത്തെ ഭൂമി ഏറ്റെടുക്കൽ കാലതാമസം ഒഴിവാക്കുവാൻ ഇടപെടും: ഷാജു വി.തുരുത്തൻ
പാലാ: നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൽ അവശേഷിക്കുന്ന ഏതാനും മീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നഗരസഭയും കക്ഷി ചേരുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഏറ്റെടുക്കൽ നടപടികൾ അതിശ്ചിതമായി നീണ്ടുപോകുന്നത് വലിയ ഗതാഗത കുരുക്കിന് അരുണാപുരം ആശുപത്രി ജംഗ്ഷനിൽ ഇടയാക്കുന്നു. ഏറ്റെടുക്കലിനായി എസ്റ്റിമേറ്റ് പുതുക്കുന്നതിന് സർക്കാരിനോട് അവശ്യപ്പെടും കോടതി വ്യവഹാരത്തിൽ ഉടൻ തീർപ്പുണ്ടാക്കുന്നതിന് നഗരസഭ കൂടി കക്ഷി ചേരുമെന്നും ചെയർമാൻ പറഞ്ഞു. വികസന കാര്യ Read More…
ജൂലൈ മൂന്നിലെ പരീക്ഷ മാറ്റി വയ്ക്കണം
ചേർപ്പുങ്കൽ: ജൂലൈ മൂന്ന് മാർ തോമാശ്ലീഹായുടെ മരണതിരുന്നാൾ ആണ്. ഇത് സീറോ മലബാർ, മലങ്കര, യാക്കോബായ സഭകളിലെ കൃസ്ത്യാനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിവസമാണ്. സീറോ മലബാർ സഭയുടെ സ്കൂളുകൾക്കും കോളേജുകൾക്കും അന്ന് പ്രാദേശിക അവധി നല്കാറുണ്ട്. ഇത് പരിഗണിക്കാതെ എം ജി യൂണിവേഴ്സിറ്റി ജൂലൈ മൂന്നിന് പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസത്തെ പരീക്ഷ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്ക്കണമെന്ന് കേരള കാത്തലിക് അൺ എയിഡഡ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് അസോസിയേഷൻ യൂണിവേഴ്സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കന്യാസ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ തീക്കോയി സ്വദേശികൾ സിസ്റ്റർ തെരേസ് ( 68), ലിസമ്മ ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ – പൂഞ്ഞാർ ഹൈവേയിൽ നടയ്ക്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ നഗരസഭയിൽ ഇനി ജോസിൻ ബിനോ ലീഡർ
പാലാ: മുൻ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി പി.എം പാർലമെൻ്ററി പാർട്ടി ലീഡറായി തെരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലറുടെ യോഗത്തിലാണ് തീരുമാനം.നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ. പാലാ നഗരസഭയിൽ എൽ.ഡി.എഫ് ഘടകകക്ഷികളും കൗൺസിലർമാരും നഗരസഭാ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവൃത്തിക്കുമെന്ന് ജോസിൻ ബിനോ പ്രതികരിച്ചു.
തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭസംഗമം 2024
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രതിഭസംഗമം 2024 പരിപാടിയിലേക്ക് തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ അവരുടെ മാർക്കലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും അഡ്രസ്സും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ 2024 ജൂലൈ 1 ന് 5 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.