poonjar

പൂഞ്ഞാർ മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 41-ാം കലശ മഹോത്സവം

പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽ പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാനന്തര 41-ാം കലശ മഹോത്സവവും ദേവവാഹനങ്ങളുടെ പ്രതിഷ്ഠാചടങ്ങും നാളെ (19/6/2024) നടക്കും. 1927 ജൂൺ 7 നാണ് ഗുരുദേവൻ പൂഞ്ഞാറിലെത്തിയതും ഇന്നത്തെ ക്ഷേത്രസങ്കേതത്തിൽ വേൽ പ്രതിഷ്ഠ നടത്തിയതും ക്ഷേത്രത്തിന് ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമെന്ന് നാമകരണം നടത്തിയതും. തുടർന്ന് നിർമ്മിക്കപ്പെട്ട ക്ഷേത്രം കാലാന്തരത്തിൽ ജീർണ്ണത ബാധിച്ചതിനെത്തുടർന്ന് അഷ്ടമംഗല ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിയിരുന്നു. Read More…

general

വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് മുപ്പത് ലക്ഷം രൂപ അനുവദിച്ചു: രാജേഷ് വാളിപ്ലാക്കൽ

മീനച്ചിൽ :ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാടു വാർഡിൽ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് രണ്ട് ഘട്ടമായി മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. ഒന്നാം ഘട്ടത്തിൽ 20 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക്, ഒരു കിലോമീറ്റർപമ്പിങ് ലൈൻ , അരക്കിലോമീറ്റർ വിതരണ ലൈനുകളും ആണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ കിണറിന് ആഴം വർദ്ധിപ്പിക്കുകയും 400 Read More…

kottayam

അപ്പീൽ നൽകിയാലേ വിവരം കൈമാറു എന്ന രീതി സ്വീകരിച്ചാൽ കർശന നടപടി: വിവരാവകാശ കമ്മിഷണർ

കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ അപ്പീൽ നൽകിയാലേ വിവരങ്ങൾ നൽകൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ്. വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി അപേക്ഷകർക്കു വിവരങ്ങൾ നൽകേണ്ടതുണ്ട്. അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ വിവരം കൈമാറാതെ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്കു വിവരങ്ങൾ കൈമാറുന്ന രീതി ഉദ്യോഗസ്ഥർ വച്ചുപുലർത്തുന്നുണ്ട്. ഇവർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനു ശേഷം വിവരാവകാശ കമ്മിഷണർ ഡോ: കെ.എം. ദിലീപ് Read More…

general

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളുടെ പരാതികൾ കേട്ട് ജില്ലാ കളക്ടർ

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് 46 പേരാണ് പരാതികൾ നൽകിയത്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സർവേ നമ്പരിലെ പിഴവ് തിരുത്തൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനിൽ അനുവദിച്ച വീടുകൾ പൂർത്തീകരിക്കാൻ കൂടുതൽ ധനസഹായം, മുതിർന്ന പൗരന്മാർക്കു Read More…

erattupetta

കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട : കടുവാമൂഴി പി എം എസ് എ പി റ്റി എം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ലാസ്സ് ലീഡർമാരുടെമാരുടെ നേതൃത്വത്തിൽ നടത്തിയ വിളവെടുപ്പ് ഉത്സവത്തിൽ അധ്യാപകരും പങ്കാളികളായി. 2023-24 വർഷത്തിലെ പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സ്കൂൾ കോമ്പൗണ്ടിൽ മരച്ചീനി കൃഷി നടത്തിയത്. ഇത്തരം വേറിട്ട അനുഭവങ്ങൾ കുട്ടികൾക്ക് കാർഷിക മേഖലയിലെ ആഭിമുഖ്യം സൃഷ്ടിക്കുവാൻ കാരണമാകുമെന്ന് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്ത സ്കൂൾ എച്ച്. എം ജ്യോതി ആർ Read More…

erattupetta

കേരള ബാങ്ക് ഇടപാടുകാരുടെ സംഗമം

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് തിടനാട് എന്നീ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ഇടപാടുകാരുടെ സംഗമം നടന്നു. കേരള ബാങ്ക് ഡയറക്ടർ .കെ.ജെ.ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറൽ മാനേജർ ലതാ പിള്ള. ഡെപ്പൂട്ടി ജനറൽ മാനേജർ ജോസഫ്.റ്റി.പി. സഹകാരികൾ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

moonilavu

വലിയകുമാരമംഗലം സെന്റ്.പോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടത്തി

മൂന്നിലവ് : വലിയകുമാരമംഗലം സെന്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിജയദിനാഘോഷം 2024 ജൂൺ 18 ചൊവ്വാഴ്ച രാവിലെ 10:30-ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കാവനാടിമലയിൽ അധ്യക്ഷത വഹിച്ച യോഗം, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി.എൽ. ജോസഫ്, വൈസ് പ്രസിഡന്റ്‌ ശ്രീമതി. മായ അലക്സ്, പിടിഎ പ്രസിഡന്റ് ശ്രീ. ജിമ്മി തോമസ്, Read More…

erattupetta

മേഘമൽഹാർ മ്യൂസിക് ക്ലബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേഘമൽഹാർ എന്ന പേരിൽ പുതിയ മ്യൂസിക് ക്ലബ് സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് ഉദ്ഘാടനം ചെയ്തു. കലാപരമായി വളരെ മികവുള്ള സ്കൂളിൽ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദഗ്ധരെ കൊണ്ട് പരിശീലനം ലഭ്യമാക്കും. പരിശീലകരായ ബിനു ജോസഫ് സന്തോഷ് പാല തുടങ്ങിയവരാണ് വിവിധ സംഗീത ഉപകരണങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കുട്ടികളുടെ വിവിധ ശേഷികളെയും നൈപുണികളെയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ Read More…

kanjirappalli

കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കാഞ്ഞിരപ്പള്ളി : കത്തോലിക്ക കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ 2024-27 പ്രവർത്തന വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ രൂപത വികാരി ജനറാൾ ഫാ.ബോബി അലക്സ്‌ മണ്ണംപ്ലാക്കൽമുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി ആമുഖസന്ദേശം നൽകി. കുവൈറ്റിൽ തീപിടിത്തത്തിൽ ആകസ്മികമായി മരണമടഞ്ഞവർക്ക് യോഗം ആദരാഞ്ജലിയർപ്പിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ. കെ. ബേബി കണ്ടത്തിൽ നയപ്രഖ്യാപനം നടത്തി. കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയംഗം ജോമി കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ജോസഫ് Read More…

kanjirappalli

സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 20, 21, 22 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് Read More…