വാകക്കാട്: വായനാദിനത്തിൽ പുസ്തക വെളിച്ചം എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വായനാ പരിശീലന പദ്ധതിയുമായി വാകക്കാട് സെൻ്റ് പോൾസ് എൽ.പി.സ്കൂൾ. പദ്ധതിയുടെ ഉദ്ഘാടനം പുസ്തക വിതരണം നടത്തി സ്കൂൾ മാനേജർ റവ.ഫാ. മൈക്കിൾ ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും അക്ഷരമാല കലണ്ടറുകളും വിതരണം ചെയ്തു. വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നിരവധി മത്സരങ്ങളും നടത്തി. ഹെഡ്മിസ്ട്രസ് സി. ടെസി ജോർജ് പി.ടി.എ പ്രസിഡൻ്റ് ജോർജ്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു.
Month: January 2026
വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിൽ വായനാവാരാചരണം ഉദ്ഘാടനം ചെയ്തു
മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ വായനാവാരം, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായനാ മത്സരം, കയ്യക്ഷരമത്സരം, പുസ്തകപ്രദർശനം, കയ്യെഴുത്തുമാസിക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. പരിപാടികൾക്ക് ശ്രീ. വിപിൻ തോമസ്, ശ്രീ. ലിബീഷ് മാത്യു, സി. ജീന FCC, ശ്രീമതി. ജിഷ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും.
മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്തയില്‍ മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകര്‍ക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്. സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി Read More…
വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സംഘടിപ്പിച്ചു
കോട്ടയം: മുതിർന്ന പൗരന്മാരോടുള്ള പീഡനങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ കർത്തവ്യമാണെന്ന സന്ദേശം നൽകുന്നതിനുമായി വയോജനങ്ങൾക്കെതിരേയുള്ള അധിക്ഷേപ വിരുദ്ധ ബോധവൽക്കരണ ദിനം സാമൂഹിക നീതി വകുപ്പ് ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം സി.എം.എസ്. കോളജ് ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ദിനാചരണ സന്ദേശം നൽകി. പാലാ ആർ.ഡി.ഒയും മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറുമായ കെ.പി. ദീപ ദിനാചരണ പ്രതിജ്ഞ Read More…
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരം: ഷാജു.വി.തുരുത്തൻ
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരമെന്നു പാലാ നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇതൾ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭയുമായി ചേർന്ന് പാലാ കുമാരനാശൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലീൻ ഡ്രൈവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിനു രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം പാലാ യൂണിറ്റ് ഡയറക്ടർ ഫാ. Read More…
ജോസഫിന്റെ പ്രസ്താവന അപക്വം: സ്റ്റീഫൻ ജോർജ്
കോട്ടയം: പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. തെരഞ്ഞടുപ്പിൽ ജയവും തോൽവിയും സ്വാഭാവികം മാത്രമാണ്. 1989 ൽ മൂവാറ്റുപുഴയിൽ മത്സരിക്കുമ്പോൾ പി.ജെ ജോസഫ് പക്ഷത്തിന് കെട്ടിവെച്ച കാശ് പോലും ലഭിക്കാതെ നാണംകെട്ട തോൽവിയുണ്ടായപ്പോൾ കേരള കോൺഗ്രസ് എം ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യു ഡി എഫിന് വലിയ വോട്ടു ചോർച്ചയുണ്ടായി. പാർലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയിൽ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് Read More…
വലരിമാക്കൽ ഭാരതി തങ്കപ്പൻ നിര്യാതയായി
പ്ലാശനാൽ :അഞ്ഞൂറ്റിമംഗലം വലരിമാക്കൽ ഭാരതി തങ്കപ്പൻ (65)അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ ) പകൽ 1.30ന് വീട്ടുവളപ്പിൽ. ഭർത്താവ്.തങ്കപ്പൻ. മക്കൾ; പ്രേംജിത് VT, വിനു VT, പ്രജീഷ് VT. മരുമക്കൾ: ശ്യാമ പ്രേംജിത്, രമ്യപ്രജീഷ്, സന്തോഷ്. കൊച്ചുമക്കൾ: അനാമിക, അനൈക, അക്ഷര,ആരാധ്യ, പാർവതി, അനയ്.
ഒ.പി. ക്യൂ ഒഴിവാക്കുവാൻ ഇ-ഹെൽത്തിൽ രജിസ്ട്രേഷൻ നടത്തുക; പുതിയ സ്പെഷ്യാലിറ്റി ഒ പികൾ ആരംഭിക്കും: ആശുപത്രി വികസന സമിതി
പാലാ: ജനറൽ ആശുപത്രിയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ 2 കോടിയിൽപരം രൂപ നഗരസഭാ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രി വികസന സമിതി യോഗത്തിൽ അറിയിച്ചു. ഇതിനോടകം ടെൻഡർ ചെയ്ത പണികൾ ഉടൻ ആരംഭിക്കും’ ആശുപത്രി ജീവനക്കാരുടെ ജോലി സമയ കൃത്യത ഉറപ്പാക്കുവാൻ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പാക്കും.ഇ-ഫയൽ സിസ്റ്റം നടപ്പാക്കി കടലാസ് രഹിത ഓഫീസ് ആക്കി മാറ്റും. ഫയലുകളുടെ സൂക്ഷിപ്പ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും. ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ Read More…
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ‘താളും തകരയും ഒരു നാടൻ രുചിമേളം ‘എന്ന പേരിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു
അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ‘താളും തകരയും ഒരു നാടൻ രുചിമേളം ‘എന്ന പേരിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടിന്റെ തനതു രുചികൾ വിളിച്ചോതുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്. വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജു ടി എസ്,ഊരുമൂപ്പൻ ഡേവിഡ് ജോസഫ്, ഹെഡ്മിസ്ട്രസ് ഡോ. ഷംല.യു,പ്രിൻസിപ്പൽ ആൻസി മാത്യു എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റേഴ്‌സ് ആയ ബിനി മനോജ്, ഐവി ജോസ് എന്നിവർ പരിപാടിക്ക് Read More…
പൂഞ്ഞാർ മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 41-ാം കലശ മഹോത്സവം
ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽ പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാനന്തര 41-ാം കലശ മഹോത്സവവും ദേവവാഹനങ്ങളുടെ പ്രതിഷ്ഠാചടങ്ങും നാളെ (19/6/2024) നടക്കും. 1927 ജൂൺ 7 നാണ് ഗുരുദേവൻ പൂഞ്ഞാറിലെത്തിയതും ഇന്നത്തെ ക്ഷേത്രസങ്കേതത്തിൽ വേൽ പ്രതിഷ്ഠ നടത്തിയതും ക്ഷേത്രത്തിന് ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമെന്ന് നാമകരണം നടത്തിയതും. തുടർന്ന് നിർമ്മിക്കപ്പെട്ട ക്ഷേത്രം കാലാന്തരത്തിൽ ജീർണ്ണത ബാധിച്ചതിനെത്തുടർന്ന് അഷ്ടമംഗല ദേവപ്രശ്ന വിധിയുടെ അടിസ്ഥാനത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിയിരുന്നു. പൂർണ്ണമായും Read More…











