തിടനാട്: ചേന്നാട് സെന്റ് മരിയ ഗൊരേത്തി സ്കൂളിൽ 9 ആം ക്ലാസ്സ് വിദ്യാർഥിയെ കാണാതായതായി പരാതി.പൂഞ്ഞാർ തെക്കേക്കര വെട്ടിക്കുളം കിഴക്കേൽ ജോസിന്റെ മകൻ പതിനാലുകാരനായ ജിതുമോനെയാണ് കാണാതായത്.
ഇന്ന് (17/01/2025) വൈകിട്ട് 3.45 മണിയോട് കൂടി സ്കൂളിൽ നിന്നും വന്നിട്ട് വീട്ടിൽ നിന്നും 3000 രൂപയും എടുത്തു അഞ്ച് മണിയോടെ വീട്ടിൽ നിന്നും പോയിട്ട് തിരികെ വരാതെ കാണാതായി എന്നാണ് തിടനാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ തിടനാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9048893801