പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപത, പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ, പാലാ രൂപത യുവജനപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന യുവജനങ്ങൾക്കായി യൂത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി.
പ്രിവിലേജ് കാർഡ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ നു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തുടക്കമിടുന്ന പ്രിവിലേജ് കാർഡ് വഴി മെഡിസിറ്റിയിലെ സേവനങ്ങൾക്ക് നിശ്ചിത ശതമാനം ഇളവുകൾ രൂപതയിലെ എണ്ണൂറോളം യുവജനങ്ങൾക്ക് ലഭിക്കും.
മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ഓഫീസ് സെക്രട്ടറി ഡോൺ ജോസഫ് സോണി എന്നിവർ പ്രസംഗിച്ചു.