പാലാ: യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം ജൂൺ 23 (തിങ്കൾ) 10:30 AMന് അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.
വിതരണ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിക്കും.യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിക്കും.
കേരള കോൺഗ്രസ് എം തലനാട് മണ്ഡലം പ്രസിഡന്റ് സലിം യാക്കിരിയിൽ , യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് നിതിൻ മാത്യു,വാർഡ് മെമ്പർ, വത്സമ്മ ഗോപിനാഥ് ഫാ. ദേവസ്യച്ചൻ വട്ടപ്പലം, സെന്റ് .സേവിയേഴ്സ് ചർച്ച് അടുക്കം, ഫാ. ജോബി തോട്ടത്തിൽ സി.എസ്.ഐ ചർച്ച് മേലടുക്കം, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സണ്ണി മാത്യു വടക്കേമുളഞ്ഞാനാൽ, ജയിംസ് പൂവത്തോലി എന്നിവർ പങ്കെടുക്കും.