pala

പാലാ സെന്റ് തോമസ് കോളേജിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തപ്പെട്ടു

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമും, സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വിതരണവും നടത്തി.

പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ ശ്രീമതി നിഷാ ജോസ് കെ മാണി നിർവഹിക്കുകയും, മോട്ടിവേഷൻ ക്ലാസ് നടത്തുകയും ചെയ്തു.

ലയൺസ് ഡിസ്ട്രിക്ട് 318Bയുടെ മുൻ ഗവർണ്ണർ MJF ലയൺ ഡോക്ടർ സണ്ണി വി സഖറിയ മുഖ്യ പ്രഭക്ഷണം നടത്തുകയും, ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തുകയും ചെയ്തു.

ശ്രീമതി നിഷാ ജോസ് കെ മാണിയും MJF ലയൺ ഡോക്ടർ സണ്ണി വി സഖറിയയും ചേർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ കൈമാറി.

ലയൺസ് ക്ലബ്‌ പ്രസിഡന്റ് ലയൺ മനോജ്‌ മാത്യു പരവരാകത്തും, സെക്രട്ടറി ലയൺ മനേഷ് കല്ലറയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ ലയൺ റ്റിറ്റോ റ്റി തെക്കേൽ, കോളേജ് വൈസ് ചെയ്യർപേഴ്സൺ നിമിഷാ കെ ആർ, ആർട്സ് ക്ലബ്‌ സെക്രട്ടറി എഡ്.വിൻ കെ ബെന്നിയും ആശംസകളർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *