പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക റേഡിയോളജി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്തു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പൗളിൻ ബാബു, റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.രാജേഷ് ആന്റണി, ഡോ.രചന ജോർജ്, ന്യൂക്ലിയർ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ബ്രിഗേഡിയർ ഡോ.എം.ജെ.ജേക്കബ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.സോൺസ് പോൾ, സീനിയർ മെഡിക്കൽ ഫിസിസ്റ്റ് അരുൺദേവ് സി.വി എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിന് റേഡിയോളജി മാനേജർ ഷിജിൽ ജോസഫ് നേതൃത്വം നൽകി. പൊതുജനങ്ങൾക്കായി വിവിധ റേഡിയോളജി ഉപകരണങ്ങളുടെ മാതൃകകളുടെ പ്രദർശനവും സംഘടിപ്പിച്ചു.





