ramapuram

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന് അദ്ദേഹം പറഞ്ഞു.

നെഫ്രോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു. മാർ സ്ലീവാ കോളജ് ഓഫ് നഴ്സിം​ഗിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ സന്ദേശവുമായി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *