ഈരാറ്റുപേട്ട : വന്യജീവി അക്രമണ പ്രതിരോധത്തിനും ലഘൂകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നുള്ള ഒരു സെമിനാര്‍ നടത്തി.
ജനവാസ മേഖലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിയ്ക്കും അപകടകരികളായ കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മിഷന്‍ വൈല്‍ഡ് പിഗ് – നെ കുറിച്ച് കോട്ടയം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ജില്ലാ നോഡല്‍ ഓഫീസറുമായ ജോണ്‍മാത്യൂ വിശദീകരിച്ചു.
കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് ഓരോ പഞ്ചായത്തിലും കൂടതല്‍ ഷൂട്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും ഷൂട്ടര്‍ മാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ജെറ്റോ ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഈ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആനന്ദ് ജോസഫ്, രജനി സുധാകരന്‍, ചാര്‍ളി ഐസക്, ഡി.എഫ്.ഒ പ്രഫുല്‍ അഗര്‍വാള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലന്‍, ജെറ്റോ ജോസ്, മിനി സാവിയോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്മാരായ മാജി റീന റെനോള്‍ഡ് സെക്രട്ടറി സാജന്‍.എം ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍മാരായ ഹരിലാല്‍, അനീഷ്, ബിനു എന്നിവരും പങ്കെടുത്തു.