Accident

കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

പാമ്പാടി: കിണറിനു സമീപം വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ വീണ ഗൃഹനാഥന് ദാരുണാന്ത്യം. എസ്.എൻ പുരം ഈട്ടിക്കൽ ഇ.കെ മോൻ(57) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആൾ മറയില്ലാത്ത കിണറിനു സമീപം തെളിക്കുന്നതതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പാമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു പാമ്പാടിയിലെ മയൂര കോൾഡ് സ്റ്റോറേജ് ഉടമയാണ്.

സംസ്കാരം നാളെ 3.30 ന് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മണർകാട് മണ്ണെലിൽ ഉഷാമോൻ. മകൻ : അലൻ കുര്യക്കോസ്.

Leave a Reply

Your email address will not be published. Required fields are marked *