കോട്ടയം: മുനമ്പത്തെ മുൻനിർത്തി വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജി പ്പുണ്ടെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി. വഖഫ് ബോർഡി ലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയേയും സ്വാഗതം ചെയ്യുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ബില്ലിനെ പൊതുവിൽ എതിർക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിർക്കു ന്നു.
വഖഫ് ബോർഡിൽ അമുസ്ലീംകളെ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു.