pala

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സര്‍ക്കാര്‍ ഒത്താശയോടെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ

പാലാ: ഈശ്വര വിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അയ്യപ്പ സംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടു കൊണ്ടാണെന്നും തിരുവഞ്ചൂര്‍
രാധാകൃഷ്ണന്‍ ആരോപിച്ചു.

ബെന്നി ബഹനാന്‍ എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി.

വിശ്വാസം ഇല്ലാത്തവര്‍ ദേവസ്വം വകുപ്പും ക്ഷേത്ര ഭരണവും കയ്യിലെടുത്ത് ക്ഷേത്രങ്ങളിലെ സമ്പത്ത് കൊള്ള നടത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് അതിനെ അതിശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി മത ഭേദമന്യേ എല്ലാവരുടെയുടെയും വിശ്വാസം സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ടോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു.

ക്യാപ്റ്റന്‍ ബെന്നി ബഹനാന്‍, ആന്റോ ആന്റണി എം.പി, ജോസഫ് വാഴയ്ക്കന്‍, ജാഥ വൈസ് ക്യാപ്റ്റന്‍ വി.ടി. ബെല്‍റാം, വി.പി സചീന്ദ്രന്‍, പി.എ സലിം, നാട്ടകം സുരേഷ്, അബ്ദുള്‍ മുത്തലിബ്, ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, ഏ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, പ്രൊഫ. സതീശ് ചൊള്ളാനി, എന്‍. സുരേഷ്, മോളി പീറ്റര്‍, ആര്‍. സജീവ്, സി.ടി. രാജന്‍, മുഹമ്മദ് ഇല്ല്യാസ്, സുരേന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *