bharananganam

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല”: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബ്ബാനമധ്യേ സന്ദേശം നല്കുകയായിരുന്നു ബിഷപ്. മതേതരത്വത്തിന് എതിരെ മാത്രമല്ല ഭരണഘടനയ്ക്ക് എതിരെ തന്നെയുള്ള കടന്നുകയറ്റാണിതെന്നും ബിഷപ്പ് പറഞ്ഞു.

കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും, മതേതരത്വം ദുർബലമാകുമ്പോൾ ഭരണഘടനയും ബലഹീനമാകുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കത്തോലിക്കർ ആരെയും തട്ടിക്കൊണ്ടു പോകുന്നവരോ, കടത്തിക്കൊണ്ടു പോകുന്നവരോ അല്ലെന്ന് ബിഷപ്പ് വ്യക്തമാക്കി.

“മനുഷ്യക്കടത്ത് നടത്തുന്നുണ്ടെങ്കിൽ അത് സ്വർഗ്ഗത്തിലേക്കാണ്. ഈ ഭൂമിയിലെ മനുഷ്യർക്ക് സ്വർഗ്ഗം കാണിച്ചുകൊടുക്കുന്നവരാണ് കന്യാസ്ത്രീകൾ,” അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾ സമൂഹത്തിൽ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങളെയും മാനുഷിക പ്രവർത്തനങ്ങളെയും ഉയർത്തിക്കാട്ടുന്ന തരത്തിലായിരുന്നു ബിഷപ്പിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *