general

വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 ന്

വെള്ളികുളം: വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം 22 (ഞായറാഴ്ച) വെള്ളികുളം പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെടും. രാവിലെ 9.30 ൻ്റെ വിശുദ്ധ കുർബാനയോടു കൂടി രക്ഷാകർത്തൃ സമ്മേളനം ആരംഭിക്കും. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിക്കും.

വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്യും.”വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്” എന്ന വിഷയത്തെക്കുറിച്ച് പാലാ ബി .എഡ്. കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി.സി.തങ്കച്ചൻ താന്നിക്കൽ ക്ലാസ് നയിക്കും.

തുടർന്ന് ചർച്ച, പുതിയ പിറ്റി എ ഭാരവാഹികളെ തെരഞ്ഞെടുക്കൽ. സിസ്റ്റർ ഷാൽബിൻ സിഎംസി ,സ്റ്റെഫി ജോസ് മൈലാടൂർ ,ജോസഫ് കടപ്ലാക്കൽ ,സിനി ജിജി വളയത്തിൽ, ഹണി സോജി കുളങ്ങര റ്റോബിൻസ് കൊച്ചുപുരയ്ക്കാട്ട്, ആൽബിൻ തോട്ടപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *