വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ ,മിഷൻ ലീഗ് എന്നിവയുടെ സംയുക്ത വാർഷികം 29 ഞായറാഴ്ച സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. ഫാ. അരുൺ ഇലവുങ്കൽ ഒ എഫ്.എം. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തും.ആൽബിൻ സാജൻ തോട്ടപ്പള്ളിൽ സൺഡേ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.മിഷൻ ലീഗ് റിപ്പോർട്ട് ജസ്ബിൻ വാഴയിൽ അവതരിപ്പിക്കും.സമ്മേളനത്തിൽ പഠനത്തിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ, എം.ജി. യൂണിവേഴ്സിറ്റി ബി.എ. ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാംറാങ്ക് ജേതാവ് ,ഫുൾ ഹാജർ നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.സിസ്റ്റർ ഷാൽബി മുകളേൽ, സ്റ്റെഫി ജോസ് മൈലാടൂർ, ജോസഫ് കടപ്ലാക്കൽ, സിനി ജിജി വളയത്തിൽ, ഹണി കുളങ്ങര,അൽഫോൻസാ ചിറ്റേത്ത് ,മെൽബിൻ സുനിൽ മുതുകാട്ടിൽ ,അനീനാ ടോണി തോട്ടപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.