general

വിദ്യാഭ്യാസ രംഗത്തെ അനീതിക്കെതിരെ വെള്ളികുളം സ്കൂളിലെ അധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു

വെള്ളികുളം: ഭിന്നശേഷി സംവരണ വിഷയത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ അനീതിക്കെതിരെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ടീച്ചേഴ്സ് ഗിൽഡിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

നാളിതുവരെ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപക – അനഅധ്യാപക നിയമനം,അധ്യാപകരുടെ ശമ്പളം, പ്രമോഷൻ, ഇൻക്രിമെന്റ് ,ഗ്രേഡ് പ്രൊമോഷൻ, അവധി ആനുകൂല്യങ്ങൾ തുടങ്ങിയവ നിഷേധിക്കുകയാണ്. ഹൈക്കോടതി അനുകൂല വിധി ഉണ്ടായിട്ടും ക്രൈസ്തവ മാനേജ് മെൻ്റിനോടുള്ള സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കണം എന്ന് അധ്യാപകർ ആവശ്യപ്പെട്ടു.

അധ്യാപക അനധ്യാപക സമൂഹത്തെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാരിൻ്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കുവാൻ തയ്യാറാകണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നും സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അറിയിച്ചു. ജോമി ആന്റണി കടപ്ലാക്കൽ, തേജസ് വാണിയപ്പുരയിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ, ജിജിമോൻ, ആൽബി മേരി ജോസഫ്, ജിൻസി തോമസ്, ലിൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *