general

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ വാരാചരണം

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധവാരം ഭക്തിപൂർവ്വം ആചരിക്കും. 31 ചൊവ്വാഴ്ചപാലാ രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാവിലെ 7.30 am മുതൽ വൈകിട്ട് 7.30 വരെ ഏകദിന ആരാധന ശുശ്രൂഷ.

ഏപ്രിൽ 2 വ്യാഴാഴ്ച 3 pm ന് പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ, കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന. 3-ാം തീയതി ദുഃഖ വെള്ളിയാഴ്ച 3.00 pm ന് പീഡാനുഭവ തിരുക്കർമ്മങ്ങൾ, സ്ലീവാ ചുംബനം, ആഘോഷമായ കുരിശിൻ്റെ വഴി, നേർച്ച കഞ്ഞിവിതരണം.

നാലാം തീയതി ദുഃഖശനിയാഴ്ച 6.30 am വിശുദ്ധ കുർബാന, ജ്ഞാനസ്ഥാന വ്രത നവീകരണം, പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചിരിപ്പ്. ഏപ്രിൽ 5 ഉയിർപ്പുഞായർ 3.00 am ന് ഉയിർപ്പ് തിരുക്കർമ്മങ്ങൾ. 7.00am വിശുദ്ധ കുർബാന. വികാരി ഫാ.സ്കറിയ വേകത്താനം, ഫാ. വർഗീസ് മൊണോത്ത് എം. എസ്. ടി തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *