വെള്ളികുളം: നോമ്പുകാല ആചരണത്തോടനുബന്ധിച്ചു വലിയാഴ്ചയ്ക്ക് ഒരുക്കമായി വെള്ളികുളം ഇടവകയിൽ മാർച്ച് 24, 25, 26 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തും. കുടക്കച്ചിറ ഡിവൈൻ റിട്രീറ്റ് സെൻ്ററിലെ ഫാ.ജോയി വള്ളിയാംതടത്തിൽ & ടീം ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
എല്ലാദിവസവും വൈകുന്നേരം 4.15 pm -കുരിശിന്റെ വഴി, 4.45 pm – വിശുദ്ധ കുർബാന 5. 30 pm – ഗാന ശുശ്രൂഷ 6.00 pm – വചനപ്രഘോഷണം. 8.30pm -ആരാധന. ധ്യാനത്തോടനുബന്ധിച്ച് കൗൺസിലിംഗ്, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വികാരി ഫാ. സ്കറിയ വേകത്താനം, ബിനോയി ഇലവുങ്കൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജെയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





