general

വെള്ളികുളം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം: ഫാ.സൈറസ് വേലം പറമ്പിൽ

വെള്ളികുളം: വെള്ളികുളം ഇടവകയിലെ കർഷകരുടെയും നാടിന്റെയും പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റിന്റെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും പൂർണ്ണ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനം ശ്ലാഘനീയം എന്ന്
ഫാ. സൈറസ് വേലംപറമ്പിൽ.വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കത്തക്കവിധത്തിൽ കാർഷികോല്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാർക്കറ്റിൽ വിപണനം ചെയ്യുവാൻ ആരംഭിച്ചിരിക്കുന്ന പ്രൊഡ്യൂസർ കമ്പനി
ഈ നാടിന് തിലകക്കുറിയായി മാറട്ടെ എന്ന് അച്ചൻ ആശംസിച്ചു.

പ്രസിഡൻ്റ് ജിജി വി. ടി .വളയത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി .പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി കോർഡിനേറ്റർ പി .വി ജോർജ് പുരയിടത്തിൽ,വാർഡ് മെമ്പർ മോഹനൻ കുട്ടപ്പൻ കാവും പുറത്ത്,വർക്കിച്ചൻ മാന്നാത്ത്,സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ത്യയൊട്ടാകെ 10000 ത്തിലധികം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആരംഭിച്ചതിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ അംഗീകാരം ലഭിച്ചു പ്രവർത്തിക്കുന്ന ഏക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് വെള്ളികുളം ഇടവകയിൽ പ്രവർത്തിക്കുന്നത്.ഈ പ്രദേശത്തെ കാർഷിക ഉല്പന്നങ്ങൾ സമാഹരിച്ച് മൂല്യവർദ്ധിത ഉല്പന്നങ്ങൾ ആക്കി മാറ്റുവാനാണ് കമ്പനിയുടെ ഇപ്പോഴത്തെ തീരുമാനം.

500 ലധികം ഓഹരി ഉടമകളെ ചേർത്ത് മുന്നോട്ടു കൊണ്ടുപോകുവാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.ഇതിനു മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വെള്ള വെള്ളികുളം സെൻ്റ് ആ ൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന പൊതുയോഗത്തിൽ ജോസഫ് കടപ്ളാക്കൽ, സിമി ബിബിൻ ഇളംതുരുത്തിയിൽ,സണ്ണി കണിയാംകണ്ടത്തിൽ ഷാജി മൈലക്കൽ, ജോബി നെല്ലിയേക്കുന്നേൽ,ബിൻസ് മുളങ്ങാശ്ശേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *