വെള്ളികുളം: വെള്ളികുളം ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംപരിശുദ്ധ കന്യകാ മറിയത്തിന്റെയും തിരുനാൾ ജനുവരി 24 ശനിയാഴ്ച മുതൽ ഫെബ്രുവരി ഒന്നാം തീയതി ഞായറാഴ്ച വരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
28-ാം തീയതി ബുധനാഴ്ചവരെ ഉച്ചകഴിഞ്ഞ് 2.30 ന് ഇടവകയിലെ വിവിധ വാർഡുകളിൽ നിന്നുള്ള കഴുന്നു പ്രദക്ഷിണം. 3.30 pm ന് ജപമാല പ്രാർത്ഥന . 4.00 pm ന് ആഘോഷമായ പാട്ട് കുർബാന,നൊവേന.
ഫാ. ഡാരീസ് മൂലയിൽ, ഫാ. ജോയി വള്ളിയാംതടത്തിൽ, ഫാ.പോൾ ചിറപ്പുറത്ത്, ഫാ.മൈക്കിൾ വടക്കേക്കര, മോൺ. റവ.ഫാ.ജോസഫ് കണിയോടിക്കൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
29 വ്യാഴാഴ്ച 4.00 pm ന് ആഘോഷമായ കുർബാന, നൊവേന.ഫാ. ജോജോ പുത്തൻപുരക്കൽ . തുടർന്ന് ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം. 30-ാം തീയതി വെള്ളിയാഴ്ചഇടവക ദിനമായി ആചരിക്കും. അന്നേദിവസം 4.00 pm – ന് കൊടിയേറ്റ്. 4.15 pm ന് വിശുദ്ധകുർബാന നൊവേന.ഫാ. മാത്യു മുകളേൽ .മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന , വിഹന വെഞ്ചിരിപ്പ്, കലാസന്ധ്യ.
31 ശനിയാഴ്ച 6.30 am വിശുദ്ധ കുർബാന, നൊവേന . 3.30 pm വാദ്യമേളങ്ങൾ, 4.00 pm ആഘോഷമായ പാട്ടു കുർബാന, നൊവേന. ഫാ. സിബി പാറടിയിൽ ഒ.എഫ്.എം. 5.45 pm ന് തിരുനാൾ പ്രദക്ഷിണം ഒറ്റയീട്ടി പന്തലിലേക്ക്. ലദീഞ്ഞ്, തിരുന്നാൾ സന്ദേശം ഫാ.ജോസഫ് ആലഞ്ചേരിൽ ‘9.15 pm സമാപനാശീർവാദം.
ഫെബ്രുവരി 1 ഞായർ പ്രധാന തിരുനാൾ ദിനമായി ആഘോഷിക്കും.
6.45 am – വിശുദ്ധ കുർബാന, നൊവേന .തിരുസ്വരൂപ പ്രതിഷ്ഠ. 3 pm പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്നു എഴുന്നള്ളിക്കൽ, ബാൻഡ് മേളം, ചെണ്ടമേളം, 4.00 pm ആഘോഷമായ തിരുനാൾ പാട്ടു കുർബാന ഫാ. ജോർജ് പ്ലാത്തോട്ടത്തിൽ 5.45 pm മാതാവിൻ്റ ഗ്രോട്ടോയിലേക്ക് ആഘോഷമായ തിരുനാൾ പ്രദിക്ഷണം, പ്രസുദേന്തി വാഴ്ച സ്നേഹവിരുന്ന് , ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ആകാശ വിസ്മയം, കൊച്ചിൻ തരംഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
വികാരി ഫാ.സ്കറിയ വേകത്താനം ,തിരുനാൾ കമ്മിറ്റി കൺവീനർമാരായ ബേബിച്ചൻ പുള്ളോലിൽ, ലിനി വെള്ളാപ്പാണിയിൽ, കൈക്കാരന്മാരായ ചാക്കോച്ചൻ കാലാപറമ്പിൽ ,ജയ്സൺ വാഴയിൽ ,ബിനോയി ഇല വുങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





