വെള്ളികുളം:വെള്ളികുളം പള്ളിയുടെ മത്സ്യക്കുളവും വള്ളവും കാഴ്ചക്കാർക്ക് നവ്യാനുഭവ വിരുന്നായി മാറുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ധാരാളം പേർ പള്ളിയുടെ മത്സ്യകുളവും വള്ളവും കാണുവാൻ എത്തിച്ചേർന്നു. സ്വദേശിക കളോടൊപ്പം സ്വിറ്റ്സർലൻഡ്,ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ മലയോര മേഖലയിലെ കുളവും വള്ളത്തിലുള്ള യാത്രയും ആസ്വദിക്കുവാൻ എത്തി.
പൂഞ്ഞാർ എം.എൽ.എ. ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് പള്ളിക്കുളത്തിലെ മത്സ്യ വളർത്തലും വള്ളത്തിലൂടെയുള്ള യാത്രയും കൗതുകകരവും ആസ്വാദ്യകരവുമായി മാറി. മലയോര മേഖലയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു വള്ളയാത്ര നടത്തുന്നത്.
വള്ളത്തിൽ കയറിയുള്ള എം.എൽ.എ.യുടെ യാത്ര കാഴ്ചക്കാർക്ക് ആവേശമായി.വള്ളത്തിൽ കയറിയുള്ള യാത്രയും മീനിന് തീറ്റ നൽകിയതും മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് എം.എൽ.എ പറഞ്ഞു.
വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാജൻ പുല്ലാട്ട്, മണ്ഡലം സെക്രട്ടറി ജോസുകുട്ടി വെട്ടിക്കൽ, ജില്ലാ കമ്മിറ്റി അംഗം ബാലൻ തെക്കേടത്ത്,പാപ്പച്ചൻ യൂത്ത് ഫ്രണ്ട് അംഗം നോബി കാടൻകാവിൽ, വെള്ളികുളം വാർഡ് പ്രസിഡൻ്റ് ബിനോയി ഇലവുങ്കൽ തുടങ്ങിയവർ എം.എൽ എ . യോടൊപ്പം സന്നിഹിതരായിരുന്നു.





