general

പി.സി. ജോർജിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജെന്നും പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോർജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങൾ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബിജെപി മാറി യെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്നുന്നു വെള്ളാപ്പള്ളി ന ടേശൻ പറഞ്ഞു. അദ്ദേഹമല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയിൽ കൂട്ട കലഹമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *