general

വാഴവിത്ത് വിതരണം നടത്തി

കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മഞ്ചേരി കുള്ളൻ വാഴവിത്തുകളുടെ കൂട്ടിക്കൽ ടൗൺ വാർഡുകളിലെ വിതരണോദ്ഘാടനം വെട്ടിക്കാനം വാർഡ് മെമ്പർ ഷീബ ആബ്ദിൻ നിർവ്വഹിച്ചു.

ടൗൺ വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മുഹമ്മദ് സാദിക്,കൃഷി ഓഫീസർ രമ്യ, കൃഷി അസിസ്റ്ററ്റ് അഖിൽ എന്നിവർ സന്നിഹിതരായിരുന്നു. ഒരു വാർഡിൽ ആയിരം ഗുണമേൻമയുള്ള ആയിരം വിത്തുകളാണ് 100 ശതമാനം സബ്സിഡിയോടു കൂടി വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *