വാകക്കാട് : കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണമെന്ന് പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും അഡ്വക്കേറ്റുമായ ജോർജുകുട്ടി കടപ്ലാക്കൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ചങ്ങാതിക്കൊരു മരം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, അമല എന്നിവർ പ്രസംഗിച്ചു. കുട്ടികൾ തങ്ങളുടെ സഹപാഠികൾക്ക് വൃക്ഷത്തൈകൾ കൊടുത്തുകൊണ്ട് പരിസ്ഥിതി സൗഹൃദ ആശംസകൾ കൈമാറി.