വാകക്കാട്: വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം തടയുകയും ചെയ്ത് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യൻറെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഗ്രീൻ ടെക്നോളജി എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിക്കൊണ്ട് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ കാഴ്ചവച്ച ഭൂമിയിലെ വെളിച്ചം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച ശാസ്ത്ര നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി.
ബിയാ മേരി ബൈജു, റോസ് മരിയ സജി, മരിയ സോജൻ, കാർത്തിക പി പ്രകാശ്, അന്ന മരിയ സജി, തരുൺ പി രാജ്, ശിവാനന്ദൻ മനോജ്, ലിയോ ഷിബു എന്നിവരാണ് വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. സ്കൂളിലെ ജീവശാസ്ത്ര അധ്യാപികയായ സോയ തോമസാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. കാർത്തിക പി പ്രകാശ് മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.
ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കുന്ന അത്ഭുത ശക്തികളാണെന്നും അതിന്റെ യഥാർത്ഥ മഹത്വം മനുഷ്യജീവിതത്തെ അത് മെച്ചപ്പെടുത്തുമ്പോഴാണ് മാനവരാശിയിലൂടെ തെളിയുന്നതെന്നും അതിനാൽ നമുക്ക് ശാസ്ത്രത്തെ കരുതലോടെ കൈകാര്യം ചെയ്‌ത് സാങ്കേതികവിദ്യയെ സേവനത്തിനായി ഉപകരിക്കണം എന്നും ഭൂമിയിലെ വെളിച്ചം എന്ന നാടകത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.