teekoy

ആനിയിളപ്പിൽ അപകട ഭീഷണിയായി നിന്നിരുന്ന വാകമരം മുറിച്ചുമാറ്റി

തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ആനിയിളപ്പ് ജംഗ്ഷനിൽ വാഹനങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ വാകമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി.

വാഹനങ്ങൾക്ക് കാഴ്ച മറവ് ആയി നിന്നിരുന്ന വാകമരം മുറിച്ചു നീക്കണമെന്നുള്ളത് ഗ്രാമപഞ്ചായത്തിന്റെ നിരന്തര ആവശ്യമായിരുന്നു. ശിഖരങ്ങൾ മുറിച്ച മരത്തിന്റെ താഴ്ത്തടി ഉൾപ്പെടെ പൊതുമരാമത്ത് ഇനി ലേലം ചെയ്യും.

ഗ്രാമപഞ്ചായത്ത്, പിഡബ്ല്യുഡി, കെഎസ്ഇബി തുടങ്ങിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മരം മുറിക്കൽ നടപടികൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *