ഉഴവൂർ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ടൗൺ ആയി ഉഴവൂർ ടൗൺ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൌൺ സൗന്ദര്യവൽക്കരിക്കാൻ നേതൃത്വം നൽകിയ ഓട്ടോ തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി ബെന്നി അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ഓട്ടോ തൊഴിലാളികളെ ആദരിച്ചു. മാലിന്യമുക്തം ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ ടി പി വിഷയവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്‍മാരായ സുരേഷ് വി ടി, റിനി വിൽസൺ, ശ്രീനി തങ്കപ്പൻ, ബിൻസി അനിൽ, മേരി സജി, വ്യാപാരി വ്യവസായി പ്രസിഡണ്ട് ശ്രീ സൈമൺ ജോസഫ്, സെക്രട്ടറി സന്തോഷ് ആറുകക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി സുനിൽ എസ് യോഗത്തിന് കൃതജ്ഞത അറിയിച്ചു.