general

ഉഷസ്സ് – ഭ​ദ്രേ ഭ​ഗവതി ഭക്തി​ഗാനം പുറത്തിറങ്ങി

ആനിക്കാട് ഭ​ഗവതി ​ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോട് അനുബന്ധിച്ച് ഉഷസ്സ്- ഭദ്രേ ഭ​ഗവതി എന്ന ഭക്തി​ഗാനം പുറത്തിറങ്ങി. ശ്രീകോവിൽ പുനരുദ്ധാരണവും പുനപ്രതിഷ്ഠയും നടന്ന ആനിക്കാട് ഭ​ഗവതി ക്ഷേത്രത്തിനുള്ള സമർപ്പണമായി മാറി ഉഷസ്സ്- ഭദ്രേഭവതി എന്ന ​ഗാനം.

വിവിധ സം​ഗീത ആൽബങ്ങൾക്ക് ​ഗാനരചന നിർവ്വഹിച്ചിട്ടുള്ള അനീഷ് ആനിക്കാടാണ് ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. യുവ​​ഗായകനായ ശ്രീജിത്ത് കെ.എസ്. സംഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നു. നിഖിൽ മറ്റത്തിൽമഠം എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നു. മനു പള്ളിക്കത്തോടാണ് ഛായാഗ്രാഹകൻ.

കോട്ടയം ഫ്രെയിംസ് & വേവ്സ് ആണ് പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ. പൂത്തുമ്പി മീഡിയായായുടെ ബാനറിലൂടെയാണ് ആനിക്കാട് ഭ​ഗവതി ക്ഷേത്രത്തിന്റെ ഭക്തിരസം നിറയുന്ന ഈ ഭക്തി​ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ആനിക്കാട് ഭ​ഗവതി ദേവസ്വം സെക്രട്ടറി എൻ.പ്രഭാകരൻകർത്ത ഗാനത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. https://youtu.be/-V_ZHwWh88I?si=R_loJL5j1H7QggmM

Leave a Reply

Your email address will not be published. Required fields are marked *