ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മിഷൻ, കെ സി സി സമിതികൾ സംയുക്തമായി കേരളത്തിൽ സഭൈക്യ പ്രാർത്ഥനാ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി നാലാം ദിനം സി എസ് ഐ സഭയുടെ പാലായിലുള്ള ഇടവക പളളിയിൽ (Christ Church) പരിപാടികൾ സംഘടിപ്പിക്കുന്നു.
നാളെ (21 ബുധൻ) വൈകുന്നേരം 6 ന് സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന പ്രാർത്ഥനയിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.(സമയക്രമം: 6 pm സഭൈക്യ വാര പ്രാർത്ഥന, 6.30 pm സഭൈക്യ വാര ചിന്തകൾ)





