teekoy

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണന: തീക്കോയിൽ യു.ഡി.എഫ് രാപ്പകൽ സമരം

തീക്കോയി : പിണറായി സർക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനക്കെതിരെയും ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വന്യജീവികളുടെ ആക്രമണങ്ങളിൽ സർക്കാരിൻ്റെ നിസ്സംഗതയിൽ പ്രതികരിക്കുന്നതിനും വേണ്ടി യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാർ, മജു പുളിക്കൻ, കെ.സി. ജെയിംസ്, ജോയി പൊട്ടനാനിയിൽ, ഹരി മണ്ണുമം, പയസ് കവളംമാക്കൽ, എ.ജെ. ജോർജ് അറമത്ത്, എം.ഐ. ബേബി, ജെബിൻ മേക്കാട്ട്, ഓമന ഗോപാലൻ, മോഹനൻ കുട്ടപ്പൻ,

ബേബി അധികാരത്ത്, തങ്കച്ചൻ തട്ടാംപറമ്പിൽ, പി. മുരുകൻ, സജി കുര്യക്കോസ്, മുരളി ഗോപാലൻ, റോയി വഴിക്കടവ്, സജി പോർക്കാട്ടിൽ, ജോർജുകുട്ടി കടപ്ലാക്കൽ, മത്തായി മുതുകാട്ടിൽ, കെ.കെ. നിസാർ, ചാർളി കൊല്ലപ്പിള്ളിൽ, റോയി മേക്കാല്ലായിൽ, ജോസ് കുന്നുപുറം, പി.സി. ജോർജ്, വി.പി. ഇസ്മായേൽ, റോയി മടിക്കാങ്കൽ, ജോഷി പുന്നകുഴിയിൽ, ജോഷി അത്യാലിൽ, സിയാദ് ശാസ്താംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *