പൂഞ്ഞാർ :എൽ.ഡി.എഫ് സർക്കാരിൻ്റെ ജനദ്രാഹ നടപടികൾക്കെതിരെയും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടി കുറച്ച് കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന എൽ.ഡിഎഫ് സർക്കാരിൻ്റെ നടപടിയെക്കെതിരെയും മാസപ്പടി ക്കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യു.ഡി എഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ശനിയാഴ്ച) വൈകുന്നേരം 4 മണി മുതൽ പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തുകയാണ്.
പ്രസ്തുത സമരത്തിൻ്റെ ഉദ്ഘാടനം യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ് നിർവ്വഹിക്കുന്നു. കോൺഗ്രസ് പൂത്താർ തെക്കേക്കര മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് അദ്ധ്യക്ഷത വഹിക്കും.
സമരത്തിൽ അഡ്വ ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, മജു പുളിക്കൻ, അഡ്വ. സതീഷ് കുമാർ, മറ്റ് യു.ഡി.എഫിൻ്റെ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൻമാർ സംസാരിക്കുന്നതാണ്..