കൊല്ലാടിനു സമീപം പാറയ്ക്കല്‍ക്കടവില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി (36),പോളച്ചിറയില്‍ അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.