ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു.
AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, സജി വി.റ്റി, AITUC ആർ രതീഷ് എന്നിവർ പ്രസംഗിച്ചു.