ഈരാറ്റുപേട്ട ടൗണിൽ അങ്കളമ്മൻകോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 4.6 4 ഗ്രാം നിരോധിത ലഹരി വസ്തുവായ MDMA യുമായി രണ്ടുപേരും, മണർകാട് ബാർ ഹോട്ടലിന്റെ മുറിയിൽ നിന്നും 18.28 ഗ്രാം MDMA യുമായി ഒരാളെയും അറസ്റ് ചെയ്തു.
ഈരാറ്റുപേട്ടയിൽ പെട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയപദമായി കണ്ട വാഹന പരിശോധനയിൽ വിൽപ്പനയ്ക്കായി കവറുകളിലാക്കി സൂക്ഷിച്ച MDMA യുമായി വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍ (31), ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന് (28) എന്നിവരെ ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്സ് എച്ച് ഓ കെ.ജെ തോമസ്, SI സന്തോഷ് TB, ASI ജയചന്ദ്രന്, CPO മാരായ രാജേഷ് TR , സുധീഷ് AS എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മണർകാട് ബാർ ഹോട്ടലിൽ റൂമെടുത്തു താമസിക്കുന്ന ഒരാൾ ജീവനക്കാരുമായി തർക്കത്തിൽ ആണ് എന്ന് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ SI സജീറിന്റെ നേതൃത്വത്തിൽ എത്തിയ മണർകാട് പോലീസ് റൂം പരിശോധിക്കുകയും റൂമിൽ താമസമാക്കിയ ആളെ ദേഹ പരിശോധന നടത്തുകയും ചെയ്തതിൽ 13. 64 grm MDMA സിപ്പ് ലോക്ക് കവറുകളിൽ ആക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയും ആയിരുന്നു.
കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ 2022 ൽ മോഷണക്കേസ് പ്രതി ആയിട്ടുള്ള മലപ്പുറം കൊണ്ടോട്ടി ചെങ്ങോടൻ വീട്ടിൽ സുബൈർ മകൻ അബ്ദുള്ള ഷഹാസ് 31 വയസ്സ് ആണ് മണർകാട് പോലീസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ മേൽനടപടികൾ സ്വീകരിച്ചു വരുന്നു.