മുട്ടം : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് പെറ്റ്സ് ക്യാമ്പ് ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും.
രാവിലെ 9.30 ന് കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും . 10 -ന് ഉദ്ഘാടന സമ്മേളനം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നടത്തും. തുടർന്ന് ലക്കി സ്റ്റാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് മെംബർ എൻ.കെ. ബിജു , ഫാ. ജോൺ പാളി ത്തോട്ടം , പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ ,ക്യാമ്പ്
ഓർഗനൈസർ എബി ജോർജ് , മനോജ് റ്റി. ബെഞ്ചമിൻ , റോയ്. ജെ. കല്ലറങ്ങാട്ട് , ഡയറക്ടർമാരായ ബീന സണ്ണി , മെറീന സെബാസ്റ്റ്യൻ , പെട്ര മരിയ റെജി , കൃഷ്ണപ്രസാദ് പനോളിൽ , കെയിൻ ഡി . തോമസ് എന്നിവർ പ്രസംഗിക്കും.
ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ കൊച്ചേട്ടൻ , അഞ്ചു എസ് നായർ , പ്രൊഫ . ജോയിസ് മുക്കുടം , ജെയ്സൺ പി. ജോസഫ് , ഫാ . ജിനോ പുന്ന മറ്റത്തിൽ , ബിനോയി മൂഴയിൽ , ജോൺസൺ വേങ്ങത്തടം , ഐ ക്യൂ മാൻ അജി. ആർ എന്നിവർ ക്ലാസുകൾ നയിക്കും.
ജയ്നമ്മ സ്റ്റീഫൻ , വിവിഷ് വി.റോളൻറ് എന്നിവർ അതിഥി വചനം നൽകും. സാം ക്രിസ്റ്റി ദാനിയേലുമായി അഭിമുഖവും ഫാ. ജോസ് കിഴക്കയിലുമായി മുഖാമുഖവും ഉണ്ടായിരിക്കും.
സുജി മാസ്റ്റർ ഗ്രാമദർശന സന്ദേശം നൽകും. കുരുവിള ജേക്കബ് സംവാദവും മിനി ജെസ്റ്റിൻ ക്യാമ്പ് ക്വിസും നയിക്കും
പ്രസംഗ , സംഗീത മൽസരങ്ങൾ , ക്യാമ്പ് ക്വിസ് , യോഗ , പഠന യാത്ര ,
ക്യാമ്പ് പത്രം , കലാനിശ ,എയ്റോബിക്സ് എന്നിവയും ഉണ്ടായിരിക്കും.
13 – ന് 1.30 ന് മന്ത്രി റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . ഡീൻ കുര്യാക്കോസ് എം.പി സമാപന സന്ദേശം നൽകും. റവ . ഡോ. തോമസ് പോത്തനാമുഴി അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത , അഡ്വ. അരുൺ ചെറിയാൻ , ജോയി നടുക്കുടി , മിന്നൽ ജോർജ് , ക്യാമ്പ് ചീഫ് തോമസ് കുണിഞ്ഞി , പ്രോഗ്രാം കൺവീനർ സിബി കണിയാരകത്ത് , സിസ്റ്റർ ലിറ്റി , ജോസ് ചുവപ്പുങ്കൽ , ഡയറക്ടർ റെജീന സെബാസ്റ്റ്യൻ , ജോസഫ് ആൻറണി , ഫിലോമിന ജെ പൈകട എന്നിവർ പ്രസംഗിക്കും.
മദർ സുപ്പീരിയർ സിസ്റ്റർ എലിസബത്ത് ബഹുമതിപത്രവിതരണം നടത്തും .