general

വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് മുപ്പത് ലക്ഷം രൂപ അനുവദിച്ചു: രാജേഷ് വാളിപ്ലാക്കൽ

മീനച്ചിൽ :ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാടു വാർഡിൽ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് രണ്ട് ഘട്ടമായി മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു.

ഒന്നാം ഘട്ടത്തിൽ 20 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക്, ഒരു കിലോമീറ്റർപമ്പിങ് ലൈൻ , അരക്കിലോമീറ്റർ വിതരണ ലൈനുകളും ആണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്.

രണ്ടാംഘട്ടത്തിൽ കിണറിന് ആഴം വർദ്ധിപ്പിക്കുകയും 400 മീറ്റർ വിതരണ ലൈനുകളും നിർമ്മിക്കും.കിണറിന് ആഴം ഇല്ലാത്തതുകൊണ്ട് വേനൽക്കാലത്ത് ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നില്ല. രണ്ടാംഘട്ടം പണി തീരുന്നതോടുകൂടി ഈ പ്രശ്നത്തിന് പരിഹാരം ആകും.

നൂറിലധികം കുടുംബങ്ങൾക്ക് വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും. പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ, പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, സോജൻ തൊടുക, ജോയികുഴിപ്പാല , ഷേർളി ബേബി , ജയശ്രീ സന്തോഷ് ,ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, ബിനോയി നരിതൂക്കിൽ, പെണ്ണമ്മ തോമസ്, സിബി ഈറ്റത്തോട്ട്, പി.ടി ജോസഫ്, ലിൻസ് അരീക്കതാഴെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *