ഈരാറ്റുപേട്ട: തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടന്ന കലാപരിശീലന ക്യാമ്പ് സമാപിച്ചു. കലാസംസ്കാരിക പ്രവർത്തകനായ ലത്തീഫ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്ത ദ്വിദിന ക്യാമ്പിൽ കാലിഗ്രാഫി, ചിത്രകല, ക്രാഫ്റ്റ് വർക്ക്, നാടകം, മാപ്പിള കലകൾ, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളിൽ അമീൻ ഒപ്ടിമ, നസീർ കണ്ടത്തിൽ, എസ്.എഫ്. ജബ്ബാർ, ഹക്കീം പി.എസ്, ഷാഹുൽഹമീദ്, അബ്ദുൽ റസാഖ്, മെഹനാ ഇസ്മായിൽ തുടങ്ങിയവർ പരിശീലനം നൽകി.
കുട്ടികളുടെ കലാവാസനയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. തനിമ ഈരാറ്റുപേട്ട രക്ഷാധികാരി അവിനാഷ് മൂസ ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. റഷീദ നിജാസ്, മനാഫ് നെടുങ്കീന്തി, നാസർ പി.എസ്, ഹസീന ടീച്ചർ, അൻസാർ അലി, യൂസഫ് പുതുപ്പറമ്പിൽ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.