തീക്കോയി : തിരുവോണത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇക്കോ ഷോപ്പിൽ ഓണസമൃദ്ധി 2025 കർഷകചന്ത ആരംഭിച്ചു. കർഷകരുടെ വിഷരഹിത പച്ചക്കറികളും വാഴക്കുല, ചേന, കപ്പ , ചേമ്പ് തുടങ്ങി എല്ലാവിധ കർഷക ഉത്പന്നങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുകയും ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് കർഷകചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് മാജി തോമസ്,ബിനോയി ജോസഫ്, കൃഷി ഓഫീസർ സുഭാഷ് എസ് എസ്, അബ്ദുൾ ഷഹീദ്,ജെസ്സി ജോർജ് ജോയി മുത്തനാട്ട്, മോഹനൻ തണ്ടാടിയിൽ തുടങ്ങിയവർ പങ്കെടുത്തു.