തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ഊർജ്ജിത നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി.
‘സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന ലക്ഷ്യവുമായി സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നിക്ഷേപ സമാഹരണ കാമ്പയിൻ.

മുതിർന്ന പൗരൻമാർക്ക് 9.25 % വരെ പലിശ ലഭിക്കുന്നതാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും പൂർണസുരക്ഷിതത്വവും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.ഏപ്രിൽ 3 വരെയാണ് നിക്ഷേപ സമാഹരണ കാമ്പയിൻ.