ഈരാറ്റുപേട്ട. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളള യോഗ പരിശീലനപരിപാടിയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എൻ വൈ.എസ് ബിരുദം/ തതുല്യയോഗ്യതയുളള യോഗ അസോസിയേഷൻ /സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുളളവരുമായ വനിതാ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് ഡിസംമ്പർ 5 വ്യാഴാഴ്ച രാവിലെ 11.00ന് നഗരസഭ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുളളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്. കൂടാതെ, നഗരസഭ നടത്തുന്ന യോഗാപരിശീലനപരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളള നഗരസഭാ നിവാസികളായ കൗമാരക്കാരായ പെൺകുട്ടികൾക്കും, വനിതകൾക്കും 2024 ഡിസംബർ 5 വരെ Read More…
മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് തസ്തികയിലെ താൽക്കാലിക ഒഴിവിലെയ്ക്ക് ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 07.10.2024 തിങ്കളാഴ്ച രാവിലെ 11 എ എം ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ), ഐ ടി ഐ (ഡ്രാഫ്ട്മാൻ സെയിൽ) ഐ ടി ഐ (സർവ്വേയർ) , ബിടെക്ക് സിവിൽ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 07/ 02 / 2024 തീയതിയ്ക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വ്യക്തിവിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.