ramapuram

രാമപുരം ‌ കോളേജില്‍ ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

രാമപുരം: കേരള നോളഡ്ജ് ഇക്കണോമി മിഷന്റെ (KKEM) കണക്റ്റ് കെയറിയര്‍ ടു ക്യാമ്പസ് (CCC) പദ്ധതിയുടെ ഭാഗമായി ടാലന്റ് ആക്സിലറേഷന്‍ പ്രോഗ്രാമിന് രാമപുരം മാര്‍ അഗസ്റ്റിനോസ് കോളേജിൽ തുടക്കമായി. പദ്ധതിയിലൂടെ ഗ്ലോബല്‍ തൊഴില്‍ വിപണിയിലെ മാറ്റങ്ങളെയും, പുതിയതരത്തിലുള്ള ജോലികള്‍ ലക്ഷ്യമാക്കിയുള്ള മെച്ചപ്പെട്ട സാധ്യതകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുകയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളോടും താൽപര്യങ്ങളോടും ഒത്ത ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന രീതിയിൽ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു.

സി.സി.സി. എക്‌സിക്യൂട്ടീവ് ജിനു ജോര്‍ജ്ജ് കേരള നോളഡ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളോട് വിവരിച്ചു. ഈ പദ്ധതിയുടെ ഭാഗമായി കെ-ഡിസ്‌ക് (K-DISC) വികസിപ്പിച്ചെടുത്ത ‘ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റം’ (DWMS) ആപ്ലിക്കേഷനില്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും കേരള ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍, പ്രകാശ് ജോസഫ്, ഷാന്‍ അഗസ്റ്റിന്‍, അരുണ്‍ കെ. അബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *