general

ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക Read More…

kottayam

തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഏപ്രില്‍ മൂന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് എന്‍ഡിഎ-യുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പം എത്തിയാകും തുഷാര്‍ പത്രിക സമര്‍പ്പിക്കുക. ഏപ്രില്‍ നാലു വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി ഇതിനകം തന്നെ ആരംഭിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ വിവിധ മണ്ഡലം കണ്‍വന്‍ഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്‍ഡിഎയുടെ സംസ്ഥാന ദേശീയ നേതാക്കള്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി ലിജിന്‍ ലാല്‍ അറിയിച്ചു. Read More…

kanjirappalli

പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: യോഗം ചേര്‍ന്നു

കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചെലവുനിരീക്ഷണവുമായി ബന്ധപ്പെട്ടു ചെലവുനിരീക്ഷകന്‍ കമേലഷ്‌കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കോട്ടയം ജില്ലയിലുള്‍പ്പെട്ട പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളായ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സി.വി.വിജില്‍, ആന്റീ ഡീഫേസ്മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളയിംഗ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാര്‍, ടീം ക്യാപ്റ്റന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Main News

തപാല്‍ വോട്ട്; കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടേയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും നോഡല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 85 വയസു പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യുന്നതിനും തപാല്‍ വോട്ടിനുമുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി Read More…

pala

കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…

kottayam

വൈക്കത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി യു ഡി എഫ് സ്ഥാനാർഥി; പര്യടനം കൂടുതൽ ആവേശത്തിലേക്ക്

കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റിൽ എത്തിയ സ്ഥാനാർഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടർന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാർഥിയെ ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷൻ കോൺവെൻറ്, വല്ലകം സെൻറ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങൾ സന്ദർശിച്ചു. ഉദയനാപുരം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജൻ , മുതിർന്ന കേരള Read More…

poonjar

ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി എൽ ഡി എഫ് പൊതുയോഗം

പൂഞ്ഞാർ : പത്തനംതിട്ട മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പൊതുയോഗം സംഘടിപ്പിച്ചു. പൂഞ്ഞാർ പനച്ചിക്കപ്പാറ ശ്രീലക്ഷ്മി ഓഡിട്ടോറിയത്തിൽ നടന്ന യോഗം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമുൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കെ Read More…

Blog Main News

വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്നേശ്വരിയുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടന്നത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ റാന്‍ഡമൈസ് ചെയ്തത്. Read More…

Main News

വിജ്ഞാപനം ഇറങ്ങി, പത്രിക സമര്‍പ്പണം ഏപ്രില്‍ നാലുവരെ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തില്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തിറങ്ങിയതോടെ പത്രിക സമര്‍പ്പണത്തിന് ആരംഭമായി. ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ, (ജില്ലാ കളക്ടറുടെ ചേംബര്‍) ഉപവരണാധികാരിയായ ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ പത്രിക സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ല എന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ Read More…