ഈരാറ്റുപേട്ട : മുൻ മുൻസിപ്പൽ ചെയർമാനും, മുൻ സഹകരണ ബാങ്ക് പ്രസിഡന്റും, നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പ്രസിഡന്റ് ഒക്കെയായ TMR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ടയിലെ പ്രമുഖ പൊതുപ്രവർത്തകൻ ടി എം റഷീദ് കേരള കോൺഗ്രസ് (എം )ൽ ചേർന്നു.
ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി കൺവെൻഷനിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യിൽ നിന്നും ടി എം റഷീദ് അംഗത്വം സ്വീകരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സണ്ണി മാത്യു ,ഡോ. ആൻസി ജോസഫ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, ജോണിക്കുട്ടി മഠത്തിനകം, മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയിംസ് വലിയവീട്ടിൽ,യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. അബേഷ് അലോഷ്യസ്, പി. പി. എം നൗഷാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.