general

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ” എന്ന സന്ദേശവുമായി നീന്തൽ നടത്തി

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരേയുള്ള 184 പേർ (90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ ) വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബംഗങ്ങൾ (VRSC) 2026 ഫെബ്രുവരി ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് (2.4 കി. മി.) നീന്തുകയുണ്ടായി.

അരൂർ MLA ശ്രീമതി ദലീമ, ചെങ്ങമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജെർലി കപ്രാശ്ശേരിയുടേയും മെമ്പർ ഹരിക്കുട്ടൻ്റെയും മറ്റ് പ്രമുഖരുടേയും സാന്നിത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് 7:45 ന് ആരംഭിച്ച നീന്തൽ 9:45 ന് വൈക്കം ബിച്ചിൽ ചെന്ന് കയറുകയുണ്ടായി.

വൈക്കം മുൻസിപ്പൽ ചേയർമാൻ അബ്ദുൾ സലാം രാവൂത്തർ, വൈക്കം മുൻസിപ്പൽ വൈസ് ചെയർമാൻ സൗദാമിനി അഭിലാഷിൻ്റെയും വാർഡ് കൗൺസിലർ റെജി പ്രദീപിൻ്റെയും കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിൻ്റേയും ഇടപ്പിള്ളി കൗൺസിലർ അബ്ദുൾ ലത്തിഫിൻ്റെയും വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിൻ്റേയും വൈക്കം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണി P D യുടേയും ലൈവ്. ആർട്ടിസ്റ്റ് റഹീമിൻ്റേയും ഫിലിം ആർട്ടിസ്റ്റിൻ്റെയും സാന്നിദ്ധ്യത്തിൽ സ്വീകരിച്ചു.

സജി വളശ്ശേരിയെ വേമ്പനാട് സ്വിമ്മിംഗ് അക്കാദമിക്ക് വേണ്ടി ഷിഹാബ് കെ സൈനു ആദരിച്ചു. ഇത്രയും ആളുകൾ ഒരുമിച്ചു സമൂഹത്തിന്റെ ബോധവത്കരണത്തിനായി നീന്തുന്നത് ലോകത്താദ്യമായിട്ടായിരിക്കും. വേമ്പനാടിന്റെ ചരിത്രത്തിൽ ഇത് രേഖപെടുത്തപ്പെടും.

അടുത്തകാലത്ത് നീന്തലിന്റെ ഒരു ഹബ്ബായി മാറിയ വൈക്കത്ത്‌ അനേകം റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 27റെക്കോർഡുകൾ സംഘടിപ്പിച്ച് സംഘടിപ്പിച്ച് വിജയിപ്പിച്ച പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനവും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *