kaduthuruthy

തെരുവ് നായ്ക്കൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ നിർമ്മിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: വഴിയോരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി പാർപ്പിക്കുവാൻ എല്ലാ പഞ്ചായത്തിലും നായ ഷെൽട്ടറുകൾ നിർമ്മിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റും, സംസ്ഥാന നിർവ്വാഹക സമതി അംഗവുംമായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.

ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കണം. കഴിഞ്ഞ ദിവസം കടുത്തുരുത്തി പോളിടെക്നിക്കിലെ 3 വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ കടിച്ചതിനെ തുടർന്ന് അവധി നൽകേണ്ടി വന്നു. ഞീഴൂരിൽ തെരുവ് നായ്ക്കൾ ആടുകളെ പിടിച്ചു.

നിയോജക മണ്ടലം കമ്മറ്റിയിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സി.എ അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ഛൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ , സി.കെ ബാബു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *