കാഞ്ഞിരപ്പള്ളി :ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
ചിറക്കടവ് പഞ്ചായത്തുസെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും , പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തതും, സാധനങ്ങൾ ഹോട്ടൽ ഉടമയുടെ സാനിധ്യത്തിൽ നശിപ്പിക്കുകയും ചെയ്തത്.
ചിറക്കടവ് ഗ്രാമ പഞ്ചായത്തു സെക്രെട്ടറി ചിത്ര എസ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു, ക്ലർക്ക് മനു എസ്, ഹെൽത് ഇൻസ്‌പെക്ടർ ഷാജി മാത്യു, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ നിയാസ് പി ജബ്ബാർ, അഭിലാഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്തു. തുടർ ദിവസങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.