വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചു നടന്ന മുതിർന്ന ഇടവകക്കാരുടെ സംഗമം നവ്യാനുഭമായി. റവ ഫാ. ഫ്രാൻസീസ് കദളിക്കാട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.
തുടർന്ന് സംഗമത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി.ഇടവകയിലെ ഏ റ്റവും പ്രായം കൂടിയ ദമ്പതികളെയും ഏറ്റവും പ്രായം കൂടിയഇടവക അംഗത്തെയും പ്രത്യേകം ആദരിച്ച് ഉപഹാരങ്ങൾ നൽകി. തുടർന്ന് സ്നേഹ വിരുന്നും നടന്നു.
മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ, ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ് അമ്പഴത്തിനാക്കുന്നേൽ കൈക്കാരൻമാരായ വിൻസെന്റ് കുളത്തിനാൽ, മാത്യു വരിക്കാനിക്കൽ, ടോമി അമ്പഴത്തിനാക്കുന്നേൽ, സുരേഷ് കുന്നക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.