poonjar

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും

പൂഞ്ഞാർ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 2025 ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 9 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ലദീഞ്ഞ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും.

തിരുനാൾ ദിവസങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ 6 വരെ രാവിലെ 5 30 ,6 30 10:00, ഉച്ചകഴിഞ്ഞ് 4: 30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും വൈകുന്നേരം 4 30ന്റെ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം ജപമാല മെഴുകുതിരി പ്രതിക്ഷണവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 5 30, 7: 00, 9 45, 11: 30, എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിശുദ്ധ കന്യകാമറിയത്തിന് തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 4: 30pm ആഘോഷമായ തിരുനാൾ കുർബാനയും അതേ തുടർന്ന് നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 9 തിങ്കളാഴ്ച രാവിലെ 5 30 ,6 30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 9 30 am, മേരി നാമധാരികളുടെ സംഗമം നടത്തപ്പെടുന്നു.10:00 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന അതേത്തുടർന്ന് പകൽ പ്രദക്ഷിണം നടത്തപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്നേഹവിരുന്ന് 5 30 pm ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം നൊവേന അതേ തുടർന്ന് തിരുസുരൂപം പുനഃപ്രതിഷ്ഠ നടത്തപ്പെടും.

സെപ്റ്റംബർ ഒമ്പതാം തിങ്കളാഴ്ച രാവിലെ 5:30am പരേതരായ ഇടവകാർക്ക് വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും നടത്തപ്പെടും. ഏവരെയും ഈ തിരുനാളിലേക്കും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി അനുഗ്രഹം നേടുന്നതിന് പൂഞ്ഞാർ പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *